വനിതാ സ്നേഹക്കൂടിന്റെ ഉൽപന്ന വിപണന മേള 15,16 തീയ്യതികളിൽ അമ്പലത്തറയിൽ നടക്കും.

Nov 13, 2025 - 22:01
 0
വനിതാ സ്നേഹക്കൂടിന്റെ ഉൽപന്ന വിപണന മേള 15,16 തീയ്യതികളിൽ അമ്പലത്തറയിൽ നടക്കും.

അമ്പലത്തറ: കരുണ സ്പെഷൽ കുടുംബശ്രീ സ്നേഹവീട്ടിൽ സംഘടിപ്പിച്ച സ്നേഹസംഗമം സാമൂഹ്യപ്രവർത്തക കെ. പ്രീത ഉദ്ഘാടനം ചെയ്തു. മുനീസ അമ്പലത്തറ, റഹ്മാൻ അമ്പലത്തറ, ജിജോമോൻ, റിസ ഫാത്തിമ, കാവ്യ നാരായണൻ, രതീഷ് അമ്പലത്തറ, കെ. നിമിത, നൈന, സുമയ്യ, സുഹറ, അനിത, സുമതി, സുഹറ പാറപ്പള്ളി എന്നിവർസംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ. പ്രസീത സ്വാഗതവും, ദിനില ബ്ലാത്തുർ നന്ദിയും പറഞ്ഞു. സ്നേഹവീട് മൂന്നാമത് കെട്ടിടത്തിന്റെ സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമായി സ്നേഹവീട് കരുണ സ്പെഷ്യൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വനിത സ്‌നേഹ കൂടിൻ്റെ സഹകരണത്തോടെ നവംബർ 15,16 തീയ്യതികളിൽ അമ്പലത്തറ ബസാറിൽ വച്ച് നടത്തുന്ന ഉല്പന്ന വിപണന മേള ആവണി ആവൂസ് (ഫിലിം സോഷ്യൽ മീഡിയ താരം)ഉദ്ഘാടനം ചെയ്യും. സ്നേഹവീട്ടിലെ കുട്ടികളും, അമ്മമാരും നിർമ്മിച്ച ഉൽപ്പന്നങ്ങളും അതോടൊപ്പം വ്യത്യസ്തങ്ങളായ നാടൻ ഭക്ഷണപദാർത്ഥങ്ങളും മേളയിൽ ഒരുക്കും. പാട്ടുവീട് അവതരിപ്പിക്കുന്ന ഗാനമേള, രതീഷ് കണ്ടടുക്കം നേതൃത്വം നൽകുന്ന ദേവഗീതം ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ഗാനമേള, കലിഗ ഡാൻസ് അക്കാദമിയുടെ നൃത്തം, സോപാനം കലാക്ഷേത്രത്തിൻ്റെ ഗാനമേള, ഗോത്രബന്ധു കലാസമിതിയുടെ മംഗലംകളി, ബാലചന്ദ്രൻ കൊട്ടോടിയുടെ ഓടക്കുഴൽ നാദം, മാജിക്, ദേവരാജ് കക്കാട്ടിൻ്റെ സോളോ ഡ്രാമ, സ്നേഹവീട്ടിലെ മക്കളും, അമ്മമാരും അവതരിപ്പിക്കുന്ന കലാവിരുന്ന് തുടങ്ങി വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറും.

What's Your Reaction?

like

dislike

love

funny

angry

sad

wow