കർഷക തൊഴിലാളി യൂണിയൻ അമ്പലത്തുകര വില്ലേജ് സമ്മേളനങ്ങൾ നാളെ

Aug 8, 2026 - 06:27
Aug 8, 2026 - 06:40
 0
കർഷക തൊഴിലാളി യൂണിയൻ അമ്പലത്തുകര വില്ലേജ് സമ്മേളനങ്ങൾ നാളെ

മടിക്കൈ: കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) അമ്പലത്തുകര ഈസ്റ്റ്, അമ്പലത്തുകര വെസ്റ്റ് വില്ലേജ് സമ്മേളനങ്ങൾ നാളെ (ആഗസ്റ്റ് 9) നടക്കും. അമ്പലത്തുകര ഈസ്റ്റ് സമ്മേളനം പൂത്തക്കാലിൽ സ. വി.എസ്. അച്യുതാനന്ദൻ നഗറിലും വെസ്റ്റ് സമ്മേളനം അമ്പലത്തുകരയിലുമാണ് നടക്കുക.

രാവിലെ ഒമ്പതിന് പതാക ഉയർത്തും. തുടർന്ന് അമ്പലത്തുകര ഈസ്റ്റ് സമ്മേളനം കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗം എം.കെ. നളിനാക്ഷനും അമ്പലത്തുകര വെസ്റ്റ് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണനും ഉദ്ഘാടനം ചെയ്യും.

ഇരു വില്ലേജ് കമ്മിറ്റികൾക്ക് കീഴിലെ 18 യൂണിറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 220 പ്രതിനിധികൾ സമ്മേളനങ്ങളിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കെ.വി. ബാലനും എൻ.ടി. സുമേഷും അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow