പൂച്ചക്കാട് വൻ കവർച്ച; 45 പവനും 50,000 രൂപയും മോഷണം പോയി
ബേക്കൽ: പൂച്ചക്കാട്ട് അരയാല്‍ത്തറയില്‍ വന്‍ കവര്‍ച്ച.വീടിന്റെ മുന്‍ വശത്തെ വാതിലിന്റെ പൂട്ടുതകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ 45 പവന്‍ സ്വര്‍ണ്ണവും അര ലക്ഷം രൂപയും കവര്‍ന്നു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൂച്ചക്കാട് അരയാല്‍ തറയിലെ ഹലീമയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ഹലീമയുടെ ഉമ്മയുടെ ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് ഉമ്മയുടെ വീട്ടിൽ പോയ സമയത്തായിരുന്നു മോഷണം. ശനിയാഴ്ച വൈകുന്നേരം ആറിനും ഞായറാഴ്ച ഉച്ചയ്ക്കുമിടയിലാണ് കവര്‍ച്ച നടന്നത്. ഹലീമയുയുടെ ഭർത്താവ് മജീദ് വിദേശത്താണ്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
What's Your Reaction?