മടിക്കൈ വ്യവസായ പാർക്ക്; അനുബന്ധ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
മടിക്കൈ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കാസർകോട് വികസന പാക്കേജിന്റെ ഭാഗമായി മടിക്കൈ ഗ്രാമപഞ്ചായത്തിലെ കൂലോം റോഡ് മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്ന മടിക്കൈ വ്യവസായ പാർക്ക് അനുബന്ധ റോഡ് പ്രവൃത്തിക്ക് തുടക്കമായി. മടിക്കൈ കൂലോം റോഡിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
മടിക്കൈ ഗ്രാമപഞ്ചായത് പ്രസിഡന്റ് വി. പ്രകാശൻ അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ. രാജൻ, പി.വി. പത്മിനി, പി. കുഞ്ഞികൃഷ്ണൻ, വാർഡ് മെമ്പർ കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
ഹാർബർ എൻജിനീയറിങ് പി. സുനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. സജിത്ത് കുമാർ സ്വാഗതവും ഡെപ്യൂട്ടി രജിസ്ട്രാർ സിന്ധു പി.കെ. നന്ദിയും പറഞ്ഞു.
What's Your Reaction?