കാർ സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു.
ചോയ്യംങ്കോട്: കാർ സ്കൂട്ടറിലിടിച്ച് ഒരാൾ മരണപ്പെട്ടു. ചോയ്യംങ്കോട് കൂവാറ്റി ഉമിച്ചി റോഡ് ജംഗ്ഷനിൽ ഇന്ന് വൈകുന്നേരമായിരുന്നു അപകടം നടന്നത്. അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന ചേയ്യംങ്കോട് സ്വദേശി കെ വി രാജൻ നായരാണ് (65 ) മരണപ്പെട്ടത്. ചോയ്യംങ്കോട് ഭാഗത്ത് നിന്നും അടുക്കം ഭാഗത്തേക്ക് പോകുന്ന കാറും, ഉമിച്ചി റോഡിൽ നിന്നും മെയിൻ റോഡിലെക്ക് കയറുകയായിരുന്ന സ്കൂട്ടറുമാണ് തമ്മിലടിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിൽ. പാർവ്വതിയാണ് മരണപ്പെട്ട രാജന്റെ ഭാര്യ. മക്കൾ രജിത്ത് (മാൾട്ട ),രജിത.
What's Your Reaction?