മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം; പി. സമീർ സിദ്ദീഖിന് നന്മ മരത്തിന്റെ ആദരം
കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാറിന്റെ 2026ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം നേടിയ കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പി. സമീർ സിദ്ദീഖിനെ നന്മ മരം ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു.
കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം നന്മ മരം, ജനമൈത്രി പോലീസ് എന്നിവരുമായി സഹകരിച്ച് സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന അധ്യാപകനെന്ന നിലയിലാണ് സമീർ സിദ്ദീഖിന് ആദരം നൽകിയത്. പുരസ്കാരത്തുകയിലെ ഒരു വിഹിതം കാഞ്ഞങ്ങാട് നഗരത്തിലെ തെരുവിൽ കഴിയുന്നവർക്ക് നടത്തുന്ന അന്നദാനത്തിനായി അദ്ദേഹം നന്മ മരത്തിന് കൈമാറി.
നന്മ മരം പ്രസിഡന്റ് സി. പി. ശുഭ ഉപഹാരം നൽകി. ട്രഷറർ രമ്യ ഹരി അധ്യക്ഷത വഹിച്ചു. ഷിബു നോർത്ത് കോട്ടച്ചേരി, വിനു വേലാശ്വരം, ജലീൽ ക്വാളിറ്റി, ഗോകുലാനന്ദൻ മോനാച്ച, ദിനേശൻ തുടങ്ങിയവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി വിനോദ് സ്വാഗതം പറഞ്ഞു.
What's Your Reaction?