വായനദിന ലേഖന മത്സരം; രവീന്ദ്രൻ പാടിക്കും, സുരേന്ദ്രൻ ചീമേനിക്കും ഒന്നും, രണ്ടും സ്ഥാനം

Jun 22, 2026 - 07:36
 0
വായനദിന ലേഖന മത്സരം; രവീന്ദ്രൻ പാടിക്കും, സുരേന്ദ്രൻ ചീമേനിക്കും ഒന്നും, രണ്ടും സ്ഥാനം

മൊഗ്രാൽ: കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവ് പി.എൻ. പണിക്കരുടെ ചരമദിനമായ വായനാദിനാചരണത്തോടനുബന്ധിച്ച് മൊഗ്രാൽ ദേശിയവേദി സംഘടിപ്പിച്ച ജില്ലാതല ലേഖന മത്സരത്തിൽ രവീന്ദ്രൻ പാടി ഒന്നാം സ്ഥാനം നേടി. സുരേന്ദ്രൻ ചിമേനി രണ്ടാം സ്ഥാനവും അബൂബക്കർ മൊഗ്രാൽ മൂന്നാം സ്ഥാനവും നേടി.

‘ഇശൽ ഗ്രാമവും-കാൽപന്ത് കളിയും’ എന്ന വിഷയത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി സാഹിത്യരംഗത്തെ പ്രമുഖരടക്കം 25 പേർ മത്സരത്തിൽ പങ്കെടുത്തു.

വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും ഉപഹാരങ്ങളും ഇന്ന് രാത്രി 7 മണിക്ക് മൊഗ്രാൽ ദേശിയവേദി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. അധ്യാപികയും എഴുത്തുകാരിയുമായ കീർത്തി ജ്യോതി ചടങ്ങ് ഉദ്ഘാടനം ചെയ്യും. യുവ കവയത്രിയും മൊഗ്രാൽ സ്വദേശിനിയുമായ മറിയം ജന്നത്ത് മർജാനയെ ചടങ്ങിൽ വെച്ച് അനുമോദിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow