മടിക്കൈ ഈസ്റ്റിൽ 450 അംഗങ്ങളെ ചേർക്കാൻ കേരള പ്രവാസി സംഘം

Jun 21, 2026 - 22:35
 0
മടിക്കൈ ഈസ്റ്റിൽ 450 അംഗങ്ങളെ ചേർക്കാൻ കേരള പ്രവാസി സംഘം

മടിക്കൈ: കേരള പ്രവാസി സംഘം മടിക്കൈ ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ച് യൂണിറ്റുകളിലായി 450 പേരെ അംഗങ്ങളാക്കാൻ തീരുമാനിച്ചു. വില്ലേജ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.

അംഗത്വ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നീലേശ്വരം ഏരിയ സെക്രട്ടറി എം. അബ്ദുൾ റഹിമാൻ നിർവഹിച്ചു. ഏരിയ വനിത കമ്മിറ്റി സെക്രട്ടറി കെ.വി. അജിതയ്ക്ക് അംഗത്വം നൽകി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.

യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം മനോജ് കെ. സംസാരിച്ചു. വില്ലേജ് പ്രസിഡന്റ് രാജൻ പച്ചകുണ്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേന്ദ്രൻ കാഞ്ഞിരപൊയിൽ സ്വാഗതം പറഞ്ഞു. കെ.വി. അജിത, ബാബു പെരിയോട്ട്, പ്രകാശൻ മുണ്ടോട്ട് എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow