നാലര ലക്ഷം രൂപയുടെ സ്വർണ്ണവും,17000 രൂപയും മോഷണം പോയി; വീട്ടു ജോലിക്കാരിക്കെതിരെ പരാതി
നീലേശ്വരം: വീട്ടിൽ നിന്ന് നാലരലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും 17,000 രൂപയും മോഷണം പോയെന്ന പരാതിയിൽ വീട്ടുജോലിക്കാരിക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. പേരോൽ ആലപ്പാട്ട് സ്വദേശിനി ജിനു മരിയ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതിക്കാരിയുടെ അച്ഛനും അമ്മയും താമസിക്കുന്ന പേരോ ലിലെ വീട്ടിൽ 2022 മുതൽ ജോലിക്കെത്തിയിരുന്ന സ്ത്രീയാണ് മോഷണം നടത്തിയതെന്നാണ് പരാതി. 2025-26 കാലയളവിൽ പലതവണയായി സ്വർണവും പണവും മോഷ്ടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?