ഒരു വയസ്സുകാരിയുടെ മരണം; അമ്മ കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. വാമനപുരം കണിച്ചോടാണാണ് ഒരു വയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്. അശ്വതി-സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മൂമ്മ തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയപ്പോൾ കിടപ്പുമുറിയിലെ പായയിൽ ചലനമറ്റു കിടക്കുകായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുമ്പെ മരിച്ചിരുന്നു. കുട്ടിയെ മരിച്ച നിലയിലാണ് കൊണ്ട് വന്നതെന്ന് ആശുപത്രി അധികൃതരിൽ നിന്നുള്ള വിവരം. കുട്ടിയുടെ കഴുത്തിൽ പാടുകളുണ്ട്. കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ആറ്റിങ്ങൽ ഡി വൈ എസ് പി യുടെ നേതൃത്വത്തിലാണ് അമ്മയെ ചോദ്യം ചെയ്യുന്നത്.
What's Your Reaction?