കേന്ദ്രം കേരളത്തിലെ ജനങ്ങളെ ശത്രുക്കളായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Mar 9, 2025 - 19:31
Mar 9, 2025 - 19:33
 0
കേന്ദ്രം കേരളത്തിലെ ജനങ്ങളെ ശത്രുക്കളായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കൊല്ലം: നവകേരളം സൃഷ്ടിക്കുന്നതിൽ പുതുവഴികൾ തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തിലെ ജനങ്ങളെ ശത്രുക്കളാണ് കാണുന്നതെന്നും സഹായങ്ങൾ നൽകുന്നതിൽ വിവേചനം കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മാത്രം എന്ത് തെറ്റാണു കേരളം ചെയ്തതെന്നും അദ്ദേഹം ചോദിക്കുന്നു. സിപിഎം സംസ്ഥാന സമ്മേളനത്തിൻ്റെ സമാപന സമ്മേളനത്തിൽ അദ്ദേഹം സംസാരിക്കുകയായിരുന്നു. കേരളം രാജ്യത്തിന് തന്നെ അഭിമാനമായ സംസ്ഥാനമാണ്. കേരളത്തിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ബിജെപിക്ക് സാധിക്കുന്നില്ല.മാധ്യമങ്ങൾ സ്വീകരിക്കുന്ന നിലപാടിനെയും മുഖ്യമന്ത്രി വിമർശിച്ചു. ഒരു സഹായവും ലഭിക്കാത്ത സംസ്ഥാനമായി നമ്മുടെ നാട്. അതിനെ വിമർശിക്കാനും തുറന്ന് കാണിക്കാനും മാധ്യമങ്ങൾ തയ്യാറല്ല. നാടിൻ്റെ വികസനത്തിന് നിക്ഷേപം വേണം. കേരളത്തിലേക്ക് നിക്ഷേപം വരണം. കേരളത്തിൽ നിക്ഷേപത്തിന് പറ്റിയ സാഹചര്യം ഉണ്ട്. നിക്ഷേപ സംഗമത്തിൻ്റെ വിജയം അതാണ് സൂചിപ്പിക്കുന്നത്. വെറുതെ കിടക്കുന്ന നിക്ഷേപങ്ങൾ നാടിന് എങ്ങനെ ഉപയോഗിക്കാം എന്ന് പരിശോധിക്കണം എന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow