വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം; യുവാവ് മരിച്ചു.

മനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് പരാതി.

Feb 11, 2025 - 08:09
 0
വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം; യുവാവ് മരിച്ചു.

വയനാട്: നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു ആണ് മരിച്ചത്. 45 വയസ്സായിരുന്നു.

ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോൾ ആന ആക്രമിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അതേസമയം, മരിച്ച മനുവിന്റെ ഭാര്യ ചന്ദ്രികയെ കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow