യുവ കർഷകരെ ആദരിച്ച് കർഷക സംഗമം

Jul 31, 2026 - 21:45
 0
യുവ കർഷകരെ ആദരിച്ച് കർഷക സംഗമം

നീലേശ്വരം: ആഗസ്റ്റ് 12, 13 തീയതികളിൽ നടക്കുന്ന കേരള കർഷക സംഘം കാസർകോട് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി നീലേശ്വരത്ത് യുവ കർഷക സംഗമം സംഘടിപ്പിച്ചു.

നീലേശ്വരം ഇ.എം.എസ്. മന്ദിരത്തിലെ ചിണ്ടേട്ടൻ സ്മാരക ഹാളിൽ നടന്ന സംഗമം കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ. നാരായണൻ അധ്യക്ഷത വഹിച്ചു.

മികച്ച പച്ചക്കറി കർഷകനായ സാബു കാരാക്കോട്, മികച്ച സമ്മിശ്ര കർഷകനായ പ്രജിത്ത് കുമാർ (കാഞ്ഞിരപ്പൊയിൽ), മികച്ച ക്ഷീരകർഷകൻ എം. ശ്രീജിത്ത് (ചാമക്കുഴി), മികച്ച നെൽകർഷകൻ രമേശൻ പാലായി, മികച്ച മത്സ്യകർഷകൻ വിനോ നീരൊഴുക്ക് (നീലേശ്വരം) എന്നിവരെ ജില്ലാ സെക്രട്ടറി പി. ജനാർദ്ദനൻ ആദരിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം ടി.പി. ശാന്ത, ജില്ലാ ജോയിന്റ് സെക്രട്ടറി സി. പ്രഭാകരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.പി. മുഹമ്മദ് റാഫി, കെ. മണികണ്ഠൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ. ലക്ഷ്മണൻ സ്വാഗതം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow