മടിക്കൈയിൽ വ്യാപാരി മന്ദിരം ഉദ്ഘാടനം ചെയ്തു
മടിക്കൈ: മടിക്കൈ വ്യാപാരി വ്യവസായി സമിതി മടിക്കൈ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റിക്ക് വേണ്ടി മടിക്കൈ മൂന്ന് റോഡിൽ പണിത വ്യാപാരി മന്ദിരത്തിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ നിർവഹിച്ചു. സമിതി ജില്ലാ സെക്രട്ടറി ശോഭ ബാലൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി രാജൻ മണിയറ സ്വാഗതം പറഞ്ഞു. വി നാരായണൻ സ്മാരക ഹാൾ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഓഫീസ് റൂം സമിതി ജില്ലാ പ്രസിഡന്റ് വി കെ ഗോപാലൻ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന കമ്മിറ്റി അംഗം ഉദയൻ പാലായി ഫോട്ടോ അനാച്ഛാദനം ചെയ്തു. ഉദ്ഘാടന യോഗത്തിൽ സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറി എം രാജൻ, സമിതി സംസ്ഥാന ട്രഷറർ വി ഗോപിനാഥ്, കണ്ണൂർ ജില്ലാ സെക്രട്ടറി പി എം സുഗുണൻ, സിപിഎം സെക്രട്ടറിമാരായ കെ എം ഷാജി, പി വിജയൻ, സമിതി സ്ഥാപക നേതാക്കളായ പി ദാമോദരൻ, ടി ജനാർദ്ദനൻ, മടിക്കൈ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജൻ കുട്ട്യാനം, സുമതി, എ ബാലകൃഷ്ണൻ, കുഞ്ഞികൃഷ്ണൻ, സമിതി നേതാക്കളായ എം മാധവൻ, ശശിധരൻ, ടി സത്യൻ, എം വി ജയ്സൺ എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് എ ബാലകൃഷ്ണൻ നന്ദി പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് സമിതി സ്ഥാപക നേതാക്കളെ ആദരിക്കൽ വിവിധ കലാപരിപാടികളും നടന്നു.
What's Your Reaction?