മണ്ണിന്റെ കാവലാൾ കൂട്ടായ്മ; ആറാം വാർഷിക സംഗമം അമ്പലത്തറയിൽ

Mar 21, 2026 - 17:07
Mar 21, 2026 - 17:10
 0
മണ്ണിന്റെ കാവലാൾ കൂട്ടായ്മ; ആറാം വാർഷിക സംഗമം അമ്പലത്തറയിൽ

അമ്പലത്തറ: മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ "മണ്ണിൻ്റെ കാവലാളി"ൻ്റെ ആറാം വാർഷികം മാർച്ച് 22-ന് ഞായറാഴ്ച അമ്പലത്തറയിൽ നടക്കും. രാവിലെ 9:30 ന് രജിസ്‌ട്രേഷൻ. 10 മണിക്ക് ഉദ്ഘാടന സമ്മേളനം. സ്വാഗതം: റംലത്ത് ബീവി(ചെയർപേഴ്സൺ സംഘാടക സമിതി). അധ്യക്ഷൻ: എം പി സുരേഷ് കുമാർ(ഗ്രൂപ്പ് അഡ്മിൻ). ആമുഖ ഭാഷണം: ജോസഫ് ബിരിക്കുളം(ഗ്രൂപ്പ് രക്ഷാധികാരി). ഉദ്ഘാടനം: ഡോ. ഇന്ദു ദിലീപ്(ഡിഎംഒ ഇൻ-ചാർജ് ആയുഷ് കാസർകോട്). ഹരീഷ് വി കെ, പ്രമോദ് ഒട്ടിൽ, രഞ്ജിത് നമ്പൂതിരി, വിലാസിനി മുക്കട, റഹ്മാൻ മാസ്റ്റർ, രാജേഷ് മാസ്റ്റർ, നാസർ പാറപ്പള്ളി, സാബു കാരക്കോട് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ കൃഷിയിലും സാമൂഹിക സേവനത്തിലും മികച്ച നേട്ടങ്ങൾ കൈവരിച്ച വിൻസെൻ്റ് ടി ജെ,(2025-ലെ കണ്ണൂർ ജില്ലയിലെ മികച്ച കർഷകൻ), കരുണാകരൻ മുൻനാട്(അക്ഷയ ശ്രീ അവാർഡ് ജേതാവ്), രാഹുൽ രവീന്ദ്രൻ( കാസർകോട് ജില്ലയിലെ മികച്ച ജൈവകർഷകനുള്ള അക്ഷയ ശ്രീ അവാർഡ് ജേതാവ്), മാസ്റ്റർ ആശ്വസഘോഷ് (സംസ്ഥാന സർക്കാറിൻ്റെ ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ്) എന്നിവരെ ആദരിക്കും. ജനറൽ കൺവീനർ ജയകുമാർ നന്ദി പറയും.

What's Your Reaction?

like

dislike

love

funny

angry

sad

wow