കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന ഗ്യാസ് ഏജൻസി ജീവനക്കാരൻ മരിച്ചു
കാഞ്ഞങ്ങാട്: കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് മഡോണ ഗ്യാസ് ഏജൻസിയിലെ ജീവനക്കാരൻ മരിച്ചു. മാലോം പുല്ലൊടിയിലെ പൊക്ലത്ത് വീട്ടിൽ കെ. ജെ. ജയകുമാർ (45) ആണ് മരിച്ചത്. ഗ്യാസ് ഏജൻസിയിലെ ഡ്രൈവറായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് സ്ഥാപനത്തിൽ കുഴഞ്ഞുവീണ ജയകുമാറിനെ ആദ്യം മംഗളൂരുവിലെ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.
സി.പി.എം. പുല്ലൊടി ബ്രാഞ്ച് അംഗമായിരുന്നു. പരേതരായ പൊക്ലത്ത് വീട്ടിൽ ഗോപാലന്റെയും വെള്ളച്ചിയുടെയും മകനാണ്.
ഭാര്യ: സുജാത ജയകുമാർ. ഏക മകൻ: അഭിമന്യു (നാലാം ക്ലാസ് വിദ്യാർഥി).
What's Your Reaction?