വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 45 ലക്ഷം രൂപ വേണം; ബാബു സുമനസ്സുകളുടെ സഹായം തേടുന്നു

Oct 21, 2026 - 11:25
 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 45 ലക്ഷം രൂപ വേണം; ബാബു സുമനസ്സുകളുടെ സഹായം തേടുന്നു

എണ്ണപ്പാറ: ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്ന കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ പേരിയ വടക്കുംമൂല ആദിവാസി ഊരിലെ ബാബു (40) ചികിത്സാ സഹായം തേടുന്നു. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഏകദേശം 45 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ് ബാബുവിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിർദേശിച്ചത്. ഇതിനകം ചികിത്സയ്ക്കായി വലിയൊരു തുക ചെലവായിട്ടുണ്ട്. നിലവിൽ ആഴ്ചയിൽ മൂന്ന് തവണ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ ഡയാലിസിസിന് വിധേയനാകുന്ന ബാബുവിന്റെ ചികിത്സയ്ക്കും ഡയാലിസിസിനുമായി വലിയ സാമ്പത്തിക ബാധ്യതയാണ് കുടുംബം നേരിടുന്നത്.

കൂലിപ്പണിയിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് ബാബു ഭാര്യയും പ്രായമായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം പുലർത്തിയിരുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായ ബാബുവിന് ഗുരുതരമായ അസുഖം ബാധിച്ചതോടെ കുടുംബം പ്രതിസന്ധിയിലായി.

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നിർധന കുടുംബത്തിന് ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഇത്രയും വലിയ തുക കണ്ടെത്തുക പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് ബാബുവിന്റെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുന്നത്.

ചികിത്സാ സഹായം സമാഹരിക്കുന്നതിനായി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് അംഗം സജിത ശ്രീകുമാർ രക്ഷാധികാരിയായും ബിനു പി. ചെയർമാനായും മോഹനൻ വടക്കംമൂല കൺവീനറായും രാജേഷ് തുമ്പക്കുന്ന് ഖജാൻജിയായും ഉൾപ്പെട്ട് ‘ബാബു വടക്കംമൂല ചികിത്സാ സഹായ കമ്മിറ്റി’ രൂപീകരിച്ചിട്ടുണ്ട്. സഹായധനം സ്വീകരിക്കുന്നതിനായി കമ്മിറ്റി ബാങ്ക് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

ബാബുവിന്റെ ചികിത്സയ്ക്കായി തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായം നൽകണമെന്ന് ചികിത്സാ സഹായ കമ്മിറ്റി അഭ്യർഥിച്ചു.

സഹായം നൽകുന്നതിനുള്ള ബാങ്ക് വിവരങ്ങൾ:

Bank: Kerala Grameena Bank

Branch: Ambalathara

Account Name: Binu P

Account No.: 40437101073775

IFSC: KGB0040437

What's Your Reaction?

like

dislike

love

funny

angry

sad

wow