മോട്ടോർ വാഹന വകുപ്പ് ഷോർട്ട് ഫിലിം; ആദ്യ പ്രദർശനം തിങ്കളാഴ്ച

Jan 17, 2026 - 21:37
 0
മോട്ടോർ വാഹന വകുപ്പ് ഷോർട്ട് ഫിലിം; ആദ്യ പ്രദർശനം തിങ്കളാഴ്ച

കാഞ്ഞങ്ങാട്: ജനുവരി 1 മുതൽ 3 വരെ നടക്കുന്ന റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് ജീവനക്കാർ അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിം സുയിപ്പിന്റെ ആദ്യപ്രദർശനം 19ന് തിങ്കളാഴ്ച രണ്ടുമണിക്ക് ഹോസ്ദുർഗ് താലൂക്ക് കോൺഫ്രൻസ് ഹാളിൽ നടക്കും. സുയിപ്പിന്റെ രചനയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത് ജയൻ കെ വി ആണ്. ശങ്കർ ലോഹിതാക്ഷൻ അസോസിയേറ്റ് ഡയറക്ടറും, വിജയൻ എം വി ക്രിയേറ്റീവ് ഡയറക്ടറുമാണ്. എ കെ വി പിലിക്കോടാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.ആദ്യ പ്രദർശനത്തിന്റെ ഉദ്ഘാടനം കാസർകോട് ആർടിഒ ജെറാഡ് ജെയുടെ അധ്യക്ഷതയിൽ നടനും ഡിവൈഎസ്പിയുമായ സിബി മാത്യു നിർവഹിക്കും. സെന്ന ഹെഗ്ഡെ മുഖ്യാതിഥിയായിരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow