ഒരു കോടി രൂപയുടെ മയക്കുമരുന്നു കേസിലെ ഒന്നാം പ്രതി മരിച്ച നിലയിൽ

2022ൽ കണ്ണൂരിലേക്ക് ബംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസ്സിൽ ചുരിദാർ തുണിത്തരങ്ങളുടെ ഉള്ളിൽ എംഡി എം എ ഒളിപ്പിച്ചു കടത്തിയതിനാണ് ബൽക്കീസ് പിടിയിലായത്.

Jan 18, 2026 - 06:38
 0
ഒരു കോടി രൂപയുടെ മയക്കുമരുന്നു കേസിലെ ഒന്നാം പ്രതി മരിച്ച നിലയിൽ

കണ്ണൂർ: ഒരു കോടിയുടെ മയക്കുമരുന്ന് കടത്തിയ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന യുവതിയെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കാട് പള്ളിമുക്കിൽ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വന്ന സി ടി ബൽക്കീസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം 2022ൽ കണ്ണൂരിലേക്ക് ബംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസ്സിൽ ചുരിദാർ തുണിത്തരങ്ങളുടെ ഉള്ളിൽ എംഡി എം എ ഒളിപ്പിച്ചു കടത്തിയതിനാണ് ബൽക്കീസ് പിടിയിലായത്. പാർസൽ വഴി രണ്ട് കിലോയോളം എംഎയാണ് കടത്തിയത്. ഈ കേസിലെ ഒന്നാം പ്രതിയാണ് ബൽക്കീസ്. മൂന്ന് വർഷത്തിലധികം ജയിലിൽ കഴിഞ്ഞ പ്രതിക്ക് ഒക്ടോബറിലാണ് ജാമ്യം ലഭിച്ചത്. സിപി സ്റ്റോറിലെ ഡാഫോഡിൽസ് വില്ലയിൽ താമസിക്കുന്ന അഫ്സലിന്റെ(38) ഭാര്യയാണ് ബൽക്കീസ്. അറസ്റ്റിലാകുമ്പോൾ കൈക്കുഞ്ഞ് ഉൾപ്പെടെ രണ്ട് ചെറിയ കുട്ടികൾ ബൽക്കീസിന്നുണ്ടായിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow