തെങ്ങ് ദേഹത്തു വീണു ജുമാ മസ്ജിദ് പ്രസിഡണ്ടിനു ദാരുണാന്ത്യം

Jun 10, 2026 - 10:29
 0
തെങ്ങ് ദേഹത്തു വീണു ജുമാ മസ്ജിദ് പ്രസിഡണ്ടിനു ദാരുണാന്ത്യം

കാസർകോട്: സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ തെങ്ങ് ദേഹത്തേക്ക് വീണു ജുമാ മസ്ജിദ് പ്രസിഡണ്ടിന് ദാരുണാന്ത്യം. പെർവാഡ് ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ടും മത്സ്യത്തൊഴിലാളിയുമായ പെർവാഡിലെ അബ്ദുള്ള (65) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടര മണിയോടെ പെർവാഡ് പിഎസ് ഗ്രൗണ്ടിന് സമീപത്താണ് അപകടം.

അബ്ദുള്ളയും സുഹൃത്തുക്കളായ ഇബ്രാഹിമും, ഹസൈനാറും പി എസ് ഗ്രൗണ്ടിന് സമീപം കടപ്പുറത്ത് പൂഴിയിൽ ഇരുന്ന് സംസാരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കൂടെ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുള്ളയെ ഉടൻ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ഭാര്യ: സക്കീന. മക്കൾ: ഹനീഫ, ഷംസു, അമീർ, സൈനബ, മിസിരിയ, കദീജ. മരുമക്കൾ: സത്താർ, തസ്ലീം, സിദ്ദീഖ്, ഫാത്തിമ, ആയിഷ സഹന. സഹോദരങ്ങൾ: മൊയ്തീൻ കുഞ്ഞി, ഇസ്മയിൽ, നഫീസ, ആയിഷ, ഹാജറ, പരേതനായ അബ്ദുൽ ഖാദർ.

What's Your Reaction?

like

dislike

love

funny

angry

sad

wow