പറശ്ശിനിക്കടവിൽ ക്ഷേത്ര ഭണ്ഡാരം കുത്തി തുറക്കുന്നതിനിടയിൽ മോഷ്ടാവ് പിടിയിൽ

Dec 8, 2025 - 12:13
 0
പറശ്ശിനിക്കടവിൽ ക്ഷേത്ര ഭണ്ഡാരം കുത്തി തുറക്കുന്നതിനിടയിൽ മോഷ്ടാവ് പിടിയിൽ

തളിപ്പറമ്പ്: പറശ്ശിനിക്കടവിൽ ക്ഷേത്ര ഭണ്ഡാരം കുത്തി തുറക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിലായി. കോഴിക്കോട് കൂരച്ചുണ്ടിലെ അതുൽ ഷാജിയെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മുത്തപ്പൻ ക്ഷേത്രത്തിന്റെ കീഴിലുള്ള ചോന്നമ്മ കോട്ടത്തിന്റെ ഭണ്ഡാരമാണ് യുവാവ് കമ്പിപ്പാര ഉപയോഗിച്ച് കുത്തി തുറക്കാൻ ശ്രമിച്ചത്. ശബ്ദം കേട്ട് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന്റെ സുരക്ഷ ജീവനക്കാരനായ തുപ്പായി ഇടക്കാൻ ശ്രീജിത്ത് എത്തി കവർച്ചക്കാരനെ തടഞ്ഞുവെച്ച് തളിപ്പറമ്പ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മോഷ്ടാവിനെ അറസ്റ്റ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow