ആവിക്കര വടകരമുക്ക് അങ്കണവാടിയിൽ സ്വാതന്ത്ര്യദിനമാഘോഷിച്ചു

Aug 15, 2026 - 10:31
 0
ആവിക്കര വടകരമുക്ക് അങ്കണവാടിയിൽ സ്വാതന്ത്ര്യദിനമാഘോഷിച്ചു

കാഞ്ഞങ്ങാട്: ആവിക്കര വടകരമുക്ക് അങ്കണവാടിയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. കൗൺസിലർ സി. കെ. റഹ്മത്തുള്ള ദേശീയപതാക ഉയർത്തി.

മുൻ കൗൺസിലർ അനീസ ഹംസ, അഹ്മദ് അജ്വ, രേഖ ടീച്ചർ, അങ്കണവാടി ജീവനക്കാർ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ ഘോഷയാത്രയും നടന്നു.

സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളും ദേശസ്നേഹവും പുതുതലമുറയിലേക്ക് പകരുന്ന തരത്തിലുള്ള പരിപാടികളോടെയാണ് ആഘോഷം സംഘടിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow