കാറിൽ 162 ഗ്രാം എംഡിഎംഎ; യുവാവ് എക്സൈസ് പിടിയിൽ

Aug 15, 2026 - 10:22
 0
കാറിൽ 162 ഗ്രാം എംഡിഎംഎ; യുവാവ് എക്സൈസ് പിടിയിൽ

കാസർകോട്: കാറിൽ കടത്തുകയായിരുന്ന 162 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. എൻമകജെ പഞ്ചായത്തിലെ ഓർമ്പാടി ഖണ്ഡിക സ്വദേശി അബ്ദുൽ അസീസിനെയാണ് ബദിയഡുക്ക എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ബദിയഡുക്ക എക്സൈസ് ഇൻസ്പെക്ടർ പി.ആർ. ജിഷ്ണുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ഇന്നലെ രാത്രി പത്ത് മണിയോടെ പ്രതിയുടെ വീടിന് മുന്നിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

എക്സൈസ് ഇൻസ്പെക്ടർ ശ്രീനിവാസൻ പത്തിൽ, പ്രിവന്റീവ് ഓഫീസർമാരായ മഞ്ജുനാഥ ആൽവ, കെ.സി. വിജയൻ, പ്രജിത്ത് കെ.ആർ., സിവിൽ എക്സൈസ് ഓഫീസർമാരായ എം.എ. പ്രഭാകരൻ, എൻ. ജനാർദ്ദനൻ, ബി. വിനോദ്, ടി. ധന്യ, ഡ്രൈവർ എസ്. സാഗർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow