കയ്യുള്ളക്കൊച്ചി ഹിദായത്തുൽ ഇസ്ലാം മദ്രസ; സ്വാതന്ത്ര്യ ദിനമാഘോഷിച്ചു

Aug 15, 2026 - 10:00
Aug 15, 2026 - 10:03
 0
കയ്യുള്ളക്കൊച്ചി ഹിദായത്തുൽ ഇസ്ലാം മദ്രസ; സ്വാതന്ത്ര്യ ദിനമാഘോഷിച്ചു

മടിക്കൈ: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മടിക്കൈ കയ്യുള്ളക്കൊച്ചി ബദർ ജുമാ മസ്ജിദ്–ഹിദായത്തുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റി നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

രാവിലെ മദ്രസ്സ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജമാഅത്ത് പ്രസിഡന്റ് എ.സി. മുഹമ്മദ് കുഞ്ഞി ഹാജി ദേശീയ പതാക ഉയർത്തി. ബദർ ജുമാ മസ്ജിദ് ഖത്തീബ് ഹുസൈൻ ഖാദിമി തിരൂർ, ഉസ്താദുമാരായ നൗഷാദ്, മുനീർ, ഇസ്മായിൽ ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ, വിദ്യാർഥികൾ, മഹല്ല് നിവാസികൾ എന്നിവർ പങ്കെടുത്തു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉസ്താദുമാർ കുട്ടികളെ ഓർമിപ്പിച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും സംഘടിപ്പിച്ചു. മധുരവിതരണത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow