വനിതാ പഞ്ചാരിമേള സംഘത്തിന്റെ അരങ്ങേറ്റം
കാഞ്ഞങ്ങാട്: മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്ന കലാപ്രകടനം കാഴ്ചവെക്കാൻ കഴിയുന്നതുകൊണ്ടാണ് ചെണ്ടമേളം ജനകീയ കലാരൂപമായി മാറിയതെന്ന് കാഞ്ഞങ്ങാട് എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ പറഞ്ഞു. ഫോക്ക് ലാന്റിന്റെ ആഭിമുഖ്യത്തിൽ കാർത്തിക ശ്രീ നിത്യാനന്ദ കലാകേന്ദ്രവുമായി സഹകരിച്ച് പരിശീലനം പൂർത്തിയാക്കിയ വനിതാ പഞ്ചാരിമേള സംഘത്തിന്റെ അരങ്ങേറ്റം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫോക്ക് ലാന്റ് ചെയർമാൻ ഡോ. വി. ജയരാജൻ അധ്യക്ഷത വഹിച്ചു. സനൽ മാരാരുടെ നേതൃത്വത്തിൽ ഏഴുമാസത്തോളം പഞ്ചാരിമേളം അഭ്യസിച്ച മുപ്പതോളം വനിതകളാണ് അരങ്ങേറ്റം നടത്തിയത്.
നഗരസഭാ കൗൺസിലർ രുഗ്മിണി, ഇൻറാക് കാസർകോട് ചാപ്റ്റർ കൺവീനർ പി.വി. ഹരീഷ്, രാജരാജേശ്വര കലാരത്നം നീലേശ്വരം സന്തോഷ് മാരാർ, ഗുരു സനൽ മാരാർ എന്നിവർ സംസാരിച്ചു.
ഇന്ത്യൻ ഫോക്‌ലോർ കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. പി. ജയരാജനെ ചടങ്ങിൽ ആദരിച്ചു. കലാകേന്ദ്രം പ്രസിഡന്റ് ബി. രഘു സ്വാഗതവും കെ. സുരേശൻ നന്ദിയും പറഞ്ഞു.
What's Your Reaction?