ജില്ലയിൽ എസ്.ഐമാർക്കും സ്ഥലംമാറ്റം; വിവിധ സ്റ്റേഷനുകളിൽ പുതിയ ചുമതലകൾ

Aug 15, 2026 - 08:43
 0
ജില്ലയിൽ എസ്.ഐമാർക്കും സ്ഥലംമാറ്റം; വിവിധ സ്റ്റേഷനുകളിൽ പുതിയ ചുമതലകൾ

കാസർകോട്: പോലീസ് ഇൻസ്പെക്ടർമാരെയും സർക്കിൾ ഇൻസ്പെക്ടർമാരെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവിന് പിന്നാലെ ജില്ലയിലെ എസ്.ഐമാർക്കും സ്ഥലംമാറ്റം. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ എസ്.ഐ ടി. സുനിൽകുമാറിനെ ബദിയടുക്കയിലേക്ക് മാറ്റി നിയമിച്ചു.

മറ്റ് എസ്.ഐമാരുടെ പുതിയ നിയമനം: അഖിൽ (മേൽപറമ്പ് എസ്.എച്ച്.ഒ), രതീഷ് കെ.ജി (ആദൂർ), സവ്യസാചി (അമ്പലത്തറ), വിഷ്ണു എസ്. നായർ (ചന്തേര), കെ. ശരത്ത് (ബേക്കൽ), കെ. അഭിജിത്ത് (രാജപുരം), കെ. അജിത (ബേഡകം), അനൂപ് (കുമ്പള), സാബു (നീലേശ്വരം), കെ.ആർ. ശരത് (ചിറ്റാരിക്കാൽ), ശരണ്യ (ചീമേനി), മനു പി. ചെറിയാൻ (ഹോസ്ദുർഗ്), മനു പി.വി (കാസർകോട്), ശരത്ത് കെ.പി (മഞ്ചേശ്വരം), ടി.ടി. നൗഷാദ് (സൈബർ ക്രൈം) എന്നിവരെയാണ് വിവിധ സ്റ്റേഷനുകളിലേക്കും വിഭാഗങ്ങളിലേക്കും നിയമിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow