അമ്പലത്തറയിൽ ബസ്സും, ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കായികതാരമുൾപ്പെടെ ആറു പേർക്ക് പരിക്കേറ്റു.

Apr 18, 2026 - 13:30
 0
അമ്പലത്തറയിൽ ബസ്സും, ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കായികതാരമുൾപ്പെടെ ആറു പേർക്ക് പരിക്കേറ്റു.

അമ്പലത്തറ: ബസ്സും, ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കായികതാരമുൾപ്പെടെ ആറു പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ അമ്പലത്തറ മുട്ടിച്ചരലിലാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് നിന്നും പാണത്തൂരിലേക്ക് പോവുകയായിരുന്ന ലീഡർ ബസ്സും, എതിരെ വന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ ബസ് ടിപ്പറിൽ ഇടിക്കുകയായിരുന്നു. ബസ്സിലെ യാത്രക്കാർക്കാണ് പരിക്കു പറ്റിയത്. ദേശീയ വടം വലി കോച്ച് പരപ്പ കനകപ്പള്ളി സ്വദേശി ഷൈജൻ ചാക്കോ (53)യ്ക്കും അപകടത്തിൽ പരിക്കു പറ്റി. ഇദ്ദേഹത്തെ മാവുങ്കാലിലെ സ്വകാര്യാശുപത്രിൽ പ്രവേശിപ്പിച്ചു. പരിക്കു പറ്റിയ മറ്റുള്ളവർ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും ചികിത്സ തേടി. ബസ് അമ്പലത്തറ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow