ഹജ്ജാജിമാർക്ക് യാത്രയയപ്പും, ആദരവും സംഘടിപ്പിച്ചു
ചിത്താരി: ഈ വർഷം ഹജ്ജ് കർമ്മത്തിന് പോകുന്ന ഹജ്ജാജിമാർക്ക് കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സൗത്ത് ചിത്താരി യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ യാത്രയയപ്പും, ആദരവും സംഘടിപ്പിച്ചു. രിഫാഇ അബ്ദുൽ ഖാദർ ഹാജിയുടെ വസതിയിൽ നടന്ന ചടങ്ങിൽ അബ്ദുൽ കരീം സഖാഫി ഇടുക്കി ഹജ്ജ് പഠന ക്ലാസ്സിന് നേതൃത്വം നൽകി. ഈ വർഷം ഹജ്ജിന് പോകുന്നവരെ ചടങ്ങിൽ ആദരിച്ചു. ചിത്താരി അബ്ദുള്ള സഅദി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ എ കെ, അബ്ദുറഷീദ് ഹാജി കൂളിക്കാട്, അക്ബർ, ഇസ്മായിൽ പി കെ സി, അബ്ദുള്ള ഹാജി, പി ബി അബ്ദുള്ള ഹാജി കൂളിക്കാട്, രിഫായി അബ്ദുൽ ഖാദർ ഹാജി, അബ്ദുൽ അസീസ് അടുക്കം സംസാരിച്ചു. ശിഹാബ് തങ്ങൾ മാണിക്കോത്ത് പ്രാർത്ഥനക്ക് നേതൃത്വം നൽകി.
What's Your Reaction?