പാറപ്പള്ളി മുസ്ലിം ജമാഅത്ത്: അബൂബക്കർ മാസ്റ്റർ പ്രസിഡണ്ട്, കെ.എം. അബ്ദുൽ റഹിമാൻ ജനറൽ സെക്രട്ടറി

Jul 21, 2026 - 08:55
 0
പാറപ്പള്ളി മുസ്ലിം ജമാഅത്ത്: അബൂബക്കർ മാസ്റ്റർ പ്രസിഡണ്ട്, കെ.എം. അബ്ദുൽ റഹിമാൻ ജനറൽ സെക്രട്ടറി

പാറപ്പള്ളി: പാറപ്പള്ളി മുസ്ലിം ജമാഅത്തിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ 2026–27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹാജി കെ. അബൂബക്കർ മാസ്റ്റർ പ്രസിഡണ്ടായും കെ.എം. അബ്ദുൽ റഹിമാൻ ജനറൽ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സ്വാലിഹ് വൈറ്റ് ഹൗസാണ് ട്രഷറർ.

ഹാജി കെ. അബൂബക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഖത്തീബ് മുനീർ ഫൈസി ഇർഫാനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.എം. അബ്ദുൽ റഹിമാൻ പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.

വൈസ് പ്രസിഡണ്ടുമാരായി എ.എം. ബഷീർ പറക്കളായി, എം.കെ. ഹസൈനാർ കുണ്ടടുക്കം എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി എ. ഉമ്മർ, അബ്ദുല്ല ഹാജി മയൂരി എന്നിവരെയും തെരഞ്ഞെടുത്തു. ശാക്കിർ പാറപ്പള്ളിയും സി.എച്ച്. അബ്ബാസും ഓഡിറ്റർമാരായി തിരഞ്ഞെടുക്കപ്പെട്ടു.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഭാരവാഹികളായ ബഷീർ വെള്ളിക്കോത്ത്, താജുദ്ധീൻ കമ്മാടം എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow