കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ പോലീസുകാരന് കുത്തേറ്റു; മൂന്ന് പേർക്കെതിരെ വധശ്രമക്കേസ്

Jul 21, 2026 - 08:18
 0
കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ പോലീസുകാരന് കുത്തേറ്റു; മൂന്ന് പേർക്കെതിരെ വധശ്രമക്കേസ്

കാസർകോട്: കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് കുത്തേറ്റു. പോലീസ് ഹെഡ്‌ക്വാർട്ടേഴ്സിലെ സിവിൽ പോലീസ് ഓഫീസർ സന്ദീപ് (38) നാണ് വലത് കൈക്ക് കുത്തേറ്റത്.

കഴുത്തിന് നേരെ പ്രതി കത്തി വീശിയപ്പോൾ കൈകൊണ്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് വലത് കൈക്ക് പരിക്കേറ്റതെന്ന് പോലീസുകാരന്റെ പരാതിയിൽ പറയുന്നു. പരിക്കേറ്റ സന്ദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് നെക്രാജെ സ്വദേശികളായ സഫുവാൻ, അമീർ, ഷെമീൻ എന്നിവർക്കെതിരെ കാസർകോട് പോലീസ് നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. ഒന്നാം പ്രതിയായ സഫുവാനാണ് പോലീസുകാരനെ കുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

ഹെൽമറ്റ് ധരിക്കാതെ ഒരേ മോട്ടോർസൈക്കിളിൽ മൂന്നുപേർ സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കൺട്രോൾ റൂം എസ്.ഐ വാഹനം തടഞ്ഞ് പരിശോധിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പ്രതികൾ പോലീസുമായി തർക്കത്തിലേർപ്പെടുകയും, പ്രശ്നത്തിൽ ഇടപെട്ട സിവിൽ പോലീസ് ഓഫീസർ സന്ദീപിനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow