അതിവേഗ റെയിൽ പദ്ധതി മംഗളൂരു വരെ നീട്ടണം; മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവർത്തകസമിതി
മഞ്ചേശ്വരം: സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന തിരുവനന്തപുരം കണ്ണൂർ അതിവേഗ റെയിൽ പദ്ധതി മംഗളൂരു വരെ നീട്ടണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. കാസർകോട് ജില്ലയുടെ വികസന പിന്നാകാവസ്ഥ പരിഹരിക്കാനും ഉത്തരമലബാറിലെ യും സമീപപ്രദേശങ്ങളിലെയും യാത്രക്കാരുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണാനും പദ്ധതി നീട്ടുന്നത് ഉപകരിക്കുമെന്ന് യോഗം വിലയിരുത്തി.
കണ്ണൂരിൽ വച്ച് പദ്ധതി അവസാനിപ്പിക്കുന്നത് കാസർകോട് ജില്ലയോടുള്ള അവഗണനയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ വിഷയം ഉന്നയിച്ച് സർക്കാറിന് നിവേദനം നൽകാനും ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു. യോഗം ജില്ലാ വൈസ് പ്രസിഡന്റ് ടി എ മൂസ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അസീസ് മരികെ അധ്യക്ഷനായി. എ കെ എം അഷ്റഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എ കെ ആരിഫ്, ഹാരിസ് ചൂരി, എം അബ്ബാസ്, സയ്യിദ് യുകെ സൈഫുല്ല തങ്ങൾ, സയ്യദ് ഹാദി തങ്ങൾ, അബ്ദുല്ല മാദേരി, പി എം സലിം, അബ്ദുള്ള മാളിക, അസീസ് കളായി, യൂസഫ് ഉളുവാർ, റഫീഖ് കണ്ണൂർ, അഷ്റഫ് കർള, അസീസ് കളത്തൂർ, സിദ്ദീഖ് ദണ്ഡഗോളി, ഉമ്മർ അപ്പോളോ, സെഡ് എ മൊഗ്രാൽ, ഇർഫാന ഇക്ബാൽ, മുംതാസ് സമീറ, ആയിഷത്ത് താഹിറ, ഷമീന, ബദറുന്നിസാ സലീം, ഫാത്തിമത്ത് നസീമ എന്നിവർ സംബന്ധിച്ചു.
What's Your Reaction?