ബേക്കറിയിൽ എത്തിയ പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം; 68 കാരനെതിരെ പോക്സോ പ്രകാരം കേസ്
കാഞ്ഞങ്ങാട്: ബേക്കറിയിൽ എത്തിയ എട്ടുവയസ്സുകാരിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയതായി പരാതി. സംഭവത്തിൽ രാജപുരം പോലീസ് പോക്സോപ്രകാരം കേസെടുത്തു. പാണത്തൂർ മാപ്പിളച്ചേരിയിലെ ഗംഗാധര(68)നെതിരെയാണ് കേസ്. കഴിഞ്ഞദിവസം പാണത്തൂരിലെ ഒരു ബേക്കറിയിലാണ് സംഭവം. ബേക്കറി സാധനം വാങ്ങാൻ എത്തിയതായിരുന്നു പെൺകുട്ടി. കടയുടമ അകത്തേക്ക് പോയി സാധനങ്ങൾ എടുക്കുന്നതിനിടയിൽ കടയിൽ ഉണ്ടായിരുന്ന ആൾ പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നവെന്നു പറയുന്നു.
What's Your Reaction?