കാലം തെറ്റി വന്ന കൂൺ

Jan 21, 2026 - 04:10
 0
കാലം തെറ്റി വന്ന കൂൺ

മടിക്കൈ: വലിപ്പം കൊണ്ടും, ഭാരം കൊണ്ടും ഭക്ഷ്യയോഗ്യമായ കൂൺ കിട്ടിയ സന്തോഷത്തിലാണ് കർഷകനായ സാബു കാരാക്കോട്. ഇന്ന് രാവിലെയാണ് 600 ഗ്രാമോളം തൂക്കമുള്ള പാവക്കൂൺ സാബുവിന്ന് പറമ്പിൽ നിന്നും കിട്ടിയത്. സാധാരണ ഗതിയിൽ മഴക്കാലത്താണ് കൂണുകളധികവും മുള പൊട്ടി വരാറ്. തണുപ്പും, ജൈവവൈവിധ്യമുള്ള മണ്ണിൽ ഇത്തരം കൂണുകൾ മുളച്ചു വരാൻ സാധ്യത കൂടുതലാണെന്ന് ഈ മേഖലയിൽ പ്രഗൽഭനായ പാണത്തൂർ റഹ്മാൻ മാസ്റ്റർ വ്യക്തമാക്കിയതായി കാർഷിക രംഗത്തെ മികച്ച സംഭാവനയ്ക്ക് ഒട്ടനവധി പുരസ്ക്കാരങ്ങൾ നേടിയ സാബു പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow