വിവാഹ വാഗ്ദാനം നൽകി പീഡനം; മത്സ്യ വില്പനക്കാരൻ അറസ്റ്റിൽ

Jan 21, 2026 - 08:39
 0
വിവാഹ വാഗ്ദാനം നൽകി പീഡനം; മത്സ്യ വില്പനക്കാരൻ അറസ്റ്റിൽ

കാസർഗോഡ്: പ്രവാസിയുടെ ഭാര്യയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ മൽസ്യ വില്പനക്കാരനെതിരെ ബലാത്സംഗത്തിനു കേസെടുത്തു അറസ്റ്റ് ചെയ്തു. നീർച്ചാൽ ബീജന്തടുക്ക സ്വദേശിയായ അബ്ദുൽ ഖാദറി(45)നെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ(38 )കാര്യാണ് പരാതിക്കാരി. 2025 ആഗസ്റ്റ് ഒന്നു മുതൽ തന്നെ പലതവണ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും വിവാഹ വാഗ്ദാനം ചെയ്തും പീഡനം തുടർന്നു. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതോടെയാണ് യുവതി ബദിയടുക്ക പോലീസിൽ പരാതി നൽകിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow