ഭരണഘടനാ വാരാഘോഷത്തിന് സമാപനം കുറിച്ചു
നോളജ് സിറ്റി : മർകസ് ലോ കോളേജിൽ നടന്ന ഭരണഘടനാ വാരാഘോഷം നൗട്ര സെപ്റ്റിമാനക്ക് സമാപനം കുറിച്ചു. ലോ കോളേജ് സെമിനാർ ഹാളിൽ നടന്ന സമാപനത്തിൽ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് എൻ നാഗരേഷ് മുഖ്യപ്രഭാഷണം നടത്തി. 1947ൽ ബ്രിട്ടീഷുകാർ ഉപേക്ഷിച്ച് മടങ്ങുമ്പോൾ അവികസിത രാജ്യമായിരുന്ന ഇന്ത്യയെ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയർത്തിയതിന് പിന്നിലെ ചാലക ശക്തി നമ്മുടെ ഭരണഘടനയാണ് എന്ന് അദ്ദേഹം പറഞ്ഞു. പറഞ്ഞു. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യവും സമത്വവും ഉൾപ്പെടുന്ന അവകാശങ്ങളും അവസരങ്ങളാണ് നമ്മെ സാമ്പത്തികമായും മറ്റും ഉയർത്തിയത്. ഈ മുന്നേറ്റം തുടർന്നാൽ 2050ഓടെ നമ്മള് ഒന്നാമത്തെ ശക്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. നോളജ് സിറ്റി മാനേജിംഗ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു. മർകസ് ലോ കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജു എൻ പിള്ള അധ്യക്ഷത വഹിച്ചു. ലോ കോളജ് എക്സിക്യുട്ടീവ് ഡോ. സി അബ്ദുൾ സമദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷമീർ സഖാഫി മപ്രം, അക്കാദമിക് കോഡിനേറ്റർ അബ്ദുർറാഊഫ് വി കെ, അസിസ്റ്റൻ്റ് പ്രൊഫസർ ശ്രുതി എന്നിവർ സംസാരിച്ചു.
What's Your Reaction?