ചെറു ഭയത്തോടെ വന്നു... നിറ ചിരിയോടെ പോയി...

May 26, 2026 - 16:37
 0
ചെറു ഭയത്തോടെ വന്നു... നിറ ചിരിയോടെ പോയി...

അമ്പലത്തറ: സർക്കാരി-തായന്നൂർ സാമൂഹ്യ പഠനമുറി, പയാളം സാമൂഹ്യ പഠനമുറി എന്നിവിടങ്ങളിലെ കുട്ടികൾ അമ്പലത്തറ പോലീസ് സ്റ്റേഷനിൽ വന്നത് ചെറിയ പേടിയോടെ ആയിരുന്നു. പക്ഷെ അവർ സ്റ്റേഷനിൽ വന്ന് പോലീസ് മാമൻമാരുമായി അടുത്ത് ഇടപഴകുകയും ചെയ്തതോടെ അവരുടെ പേടി പോയി. അവർ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം നേരിട്ട് കണ്ട് മനസ്സിലാക്കി.സ്റ്റേഷനിൽ എത്തിയ കുട്ടികൾക്ക് മധുരം നൽകി വരവേറ്റു. തിരിച്ചു പോകുമ്പോൾ എല്ലാ കുട്ടികൾക്കും നോട്ട് ബുക്കുകൾ സ്നേഹ സമ്മാനമായി നൽകി. അമ്പലത്തറ എസ് എച് ഒ ഷാജു സി, സബ് -ഇൻസ്‌പെക്ടർ മഹേന്ദ്രൻ, ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ പ്രമോദ് ടി വി, പി ആർ ഒ വിനോദ്, സ്റ്റേഷൻ റൈറ്റെർ മോഹനനൻ എ എസ് ഐ മാരായ സീമ, ശ്രീജ സീനിയർ സിവിൽ പോലീസ് ഓഫീസർ വിപിൻ എന്നിവർ സ്റ്റേഷൻ പ്രവർത്തനം വിശദീകരിച്ചു കൊടുത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow