മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം 14ന്
മടിക്കൈ: മലപ്പച്ചേരിയിലെ ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് അച്ഛന്മാർക്കായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും 14ന് നടക്കും. വൈകിട്ട് നാലിന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പുതിയ ബ്ലോക്ക് വെഞ്ചരിക്കും.
ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, തൃശൂർ നാട്ടിക ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം കബീർ ഫൈസി ചെറുകോട് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ അധ്യക്ഷത വഹിക്കും.
തലശ്ശേരി അതിരൂപത വികാരി ജനറൽ റവ. ജോൺ മാത്യു ഇളംതുരുത്തിപ്പടവിൽ, ചായ്യോം സെന്റ് അൽഫോൻസ ചർച്ച് വികാരി റവ. ഫാദർ ജോസഫ് ആനിത്താനം, മടിക്കൈ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് അംഗം വി. ബാലകൃഷ്ണൻ, മലബാർ വാർത്ത മാനേജിംഗ് എഡിറ്റർ ബഷീർ ആറങ്ങാടി, വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോനാ ചർച്ച് വികാരി റവ. ജോൺസൺ അന്ത്യാംകുളം, തോമാപുരം സെന്റ് തോമസ് ഫൊറോനാ ചർച്ച് വികാരി റവ. ഡോ. മാണി മേൽവെട്ടം, റവ. ഫാദർ ജോസഫ് തയ്ക്കുന്നുംപുറം, മുൻ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ, മൻസൂർ ഹോസ്പിറ്റൽ സ്ഥാപകനും ചെയർമാനുമായ കുഞ്ഞഹമ്മദ്, പരപ്പ വൈഎംസിഎ പ്രസിഡന്റ് ജോസ് പാലക്കുടിയിൽ എന്നിവർ ആശംസകൾ നേരും.
ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി അപർണ പി. നന്ദി പറയും. തുടർന്ന് സ്നേഹവിരുന്നും ഉണ്ടാകുമെന്ന് ട്രസ്റ്റ് ഡയറക്ടർ സുസ്മിത എം. ചാക്കോ അറിയിച്ചു.
What's Your Reaction?