എ.കെ.ജി. സെവൻസ് ഫ്ലഡ്‌ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 19 മുതൽ
മടിക്കൈ: അമ്പലത്തുകര എ.കെ.ജി. സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എ.കെ.ജി. സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 19 മുതൽ 30 വരെ നടക്കും. പ്രമുഖരായ 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും.
ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. വിനോദ് എം. ചെയർമാനും അമൃത് കുമാർ കൺവീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്.
ടൂർണമെന്റിന്റെ ഭാഗമായി മത്സരങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
What's Your Reaction?