മകളുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ വയോധികനെ കാണാതായതായി പരാതി
കാസർകോട്: മകളുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വയോധികനെ കാണാതായതായി പരാതി. ഒടയഞ്ചാൽ മുത്താടിയിലെ സി. രാഘവ(69)നെയാണ് കാണാതായത്.
ഭാര്യാസഹോദരിയുടെ ഭർത്താവായ കാസർകോട് കുഡ്ലു ആർ.ഡി. നഗർ വിഷ്ണുമംഗലം റോഡിലെ കെ. രാമചന്ദ്രൻ നൽകിയ പരാതിയിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്തു.
ഒടയഞ്ചാലിലെ സ്വന്തം വീട്ടിൽനിന്ന് കുഡ്ലുവിലുള്ള ഭാര്യാസഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു രാഘവൻ. ഇവിടെനിന്ന് ബുധനാഴ്ച രാവിലെ 10 മണിയോടെ കുണ്ടംകുഴിയിലുള്ള മകളുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങുകയായിരുന്നു.
എന്നാൽ, മകളുടെ വീട്ടിലോ ഒടയഞ്ചാലിലെ സ്വന്തം വീട്ടിലോ രാഘവൻ എത്തിയില്ല. ഇതേത്തുടർന്നാണ് രാമചന്ദ്രൻ പോലീസിൽ പരാതി നൽകിയത്.
What's Your Reaction?