ബസ് യാത്രയ്ക്കിടെ 19കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; യുവാവ് അറസ്റ്റിൽ

Jun 6, 2026 - 09:30
Jun 6, 2026 - 09:31
 0
ബസ് യാത്രയ്ക്കിടെ 19കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; യുവാവ് അറസ്റ്റിൽ

കാസർകോട്: ബസ് യാത്രയ്ക്കിടെ 19കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അഞ്ചരക്കണ്ടി വെൺമണൽ ഹാജറ മൻസിലിലെ ഇബ്രാഹിം കണ്ടോത്ത് (43) ആണ് പിടിയിലായത്.

വ്യാഴാഴ്ച വൈകുന്നേരം കാസർകോട്ട് നിന്ന് തലപ്പാടിയിലേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം. ബസിലെ യാത്രക്കാരിയായ യുവതിയെ ബസ് പുറപ്പെട്ടതിൽ നിന്ന് ഇയാൾ ശല്യപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. യുവതി എതിർപ്പ് പ്രകടിപ്പിച്ചിട്ടും ശല്യം തുടരുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

തുടർന്ന് യുവതി ഫോണിലൂടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബസ് ഉപ്പള ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി മഞ്ചേശ്വരം പോലീസിന് കൈമാറി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow