യുവാവിനെ കാണാതായതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

Jun 16, 2026 - 20:35
Jun 16, 2026 - 20:38
 0
യുവാവിനെ കാണാതായതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

നീലേശ്വരം: കിനാനൂർ ഓമച്ചേരി സ്വദേശിയായ 39 വയസ്സുള്ള കെ. സജിത്ത് കുമാറിനെ കാണാതായതായി പരാതി. ഇന്നലെ വൈകുന്നേരം വീട്ടിൽ നിന്ന് പുറപ്പെട്ട ശേഷം ഇയാളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

ജോലിക്ക് പോയി ഉച്ചയ്ക്ക് വീട്ടിൽ തിരിച്ചെത്തിയ ശേഷം വീണ്ടും പുറത്തുപോയതായും, പിന്നീട് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണെന്നും ഭാര്യ ഒ. ആതിരയുടെ പരാതിയിൽ പറയുന്നു.

സംഭവത്തിൽ നീലേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ നീലേശ്വരം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow