സമസ്ത സെന്റിനറി; കാഞ്ഞങ്ങാട് പ്രമേയ സമ്മേളനം സമാപിച്ചു

Jun 16, 2026 - 19:07
Jun 16, 2026 - 19:10
 0
സമസ്ത സെന്റിനറി; കാഞ്ഞങ്ങാട് പ്രമേയ സമ്മേളനം സമാപിച്ചു

കാഞ്ഞങ്ങാട്: സമസ്ത സെൻ്റിനറിയുടെ ഭാഗമായി നൂറ് പ്രകാശം വർഷങ്ങളായി ശീർഷകത്തിൽ നടന്നു കാഞ്ഞങ്ങാട് സോൺ പ്രമേയ സമ്മേളനം സമാപിച്ചു. 

പ്രമേയ സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ ഉദ്ഘാടനം ചയ്തു. സോൺ ഈസി അബ്ദുൾ ഖാദിർ സഖാഫി ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. എസ് എം എ സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, സമസ്ത ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൾ ഖാദിർ സഖാഫി പ്രമേയ പ്രഭാഷണം നടത്തി.

വി സി അബ്ദുല്ല സഅദി, അബ്ദുൽ ഹമീദ് മൗലവി കൊളവയൽ, അബ്ദുസ്സത്താർ പഴയകടപ്പുറം, റാഷിദ് ഹിമമി ബങ്കളം, ബഷീർ മങ്കയം, ശിഹാബ് പാണത്തൂർ, മടിക്കൈ അബ്ദുല്ല ഹാജി,അബ്ദുറഹ്മാൻ ഇർഫാനി, തുടങ്ങിയവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow