ബൈക്ക് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ബസ് ഡ്രൈവറെ ആദരിച്ചു
കാഞ്ഞങ്ങാട്: ബൈക്ക് യാത്രക്കാരായ യുവാവിന്റെയും യുവതിയുടെയും ജീവൻ അതിസാഹസികമായി രക്ഷിച്ച ബസ് ഡ്രൈവറെ ആർടിഒ അധികൃതർ ആദരിച്ചു. പോക്കറ്റ് റോഡിൽ നിന്ന് അതിവേഗത്തിൽ ബസിനു മുന്നിലേക്ക് എത്തിയ മോട്ടോർ ബൈക്കിൽ ഇടിക്കാതെ വാഹനം നിയന്ത്രിച്ച് അപകടം ഒഴിവാക്കിയ പി.എൽ.ടി. ബസ് ഡ്രൈവർ നിജേഷിനെയാണ് ആദരിച്ചത്.
ഡ്രൈവിംഗ് സ്കൂൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ സബ് ആർടിഒയുടെ നേതൃത്വത്തിലായിരുന്നു ആദരം. എംവിഐമാരായ രതീഷ്, പ്രദീപ് കുമാർ, എഎംവിഐമാരായ പ്രഭാകരൻ, മാത്യൂസ് എന്നിവർ ചേർന്ന് നിജേഷിനെ ആദരിച്ചു. ആറങ്ങാടിയിലെ വനിതാ ഹോട്ടൽ ഉടമ ഫൈസൽ ബാക്കോട്ട് ക്യാഷ് പ്രൈസ് നൽകി.
ഡ്രൈവിംഗ് സ്കൂളുകളെ പ്രതിനിധീകരിച്ച് എം.പി. നൗഷാദ്, പ്രസാദ് ജിഎംഡി, വിനോദ് ഒമേഗ, ഷാജു സിറ്റി, റമീസ് ആറങ്ങാടി എന്നിവർ പങ്കെടുത്തു. നിജേഷിന്റെ സമയോചിതമായ ഇടപെടലിലൂടെ ബൈക്കിലുണ്ടായിരുന്ന യുവാവിന്റെയും യുവതിയുടെയും ജീവൻ രക്ഷിക്കാനായെന്ന് അധികൃതർ പറഞ്ഞു.
What's Your Reaction?