ഗർഭിണിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
തൃശ്ശൂർ: തൃശ്ശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതിയെ ഭർതൃ വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യ അർച്ചന(20)യാണ് മരിച്ചത്. വൈകിട്ട് വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽ വച്ച് തീ കൊളുത്തിയശേഷം പുറത്തേക്ക് ഓടിയതാകാം എന്നാണ് പോലീസിന്റെ നിഗമനം. സഹോദരിയുടെ കുട്ടിയെ അംങ്കനവാടിയിൽ നിന്ന് കൊണ്ടുവരാൻ ഷാരോണിന്റെ അമ്മ പോയി തിരിച്ചു വരുന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്. കേസിൽ അർച്ചനയുടെ ഭർത്താവ് ഷാരോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറുമാസം മുമ്പാണ് ഷാരോണും, അർച്ചനയും തമ്മിലുള്ള പ്രണയ വിവാഹം നടന്നത്.
What's Your Reaction?