പീഡനശ്രമം ചെറുക്കാൻ ഹോട്ടലിന്റെ മുകൾ നിലയിൽ നിന്ന് ചാടിയ പെൺകുട്ടിക്ക് പരുക്ക്.
കോഴിക്കോട്: പീഡനശ്രമം ചെറുക്കാൻ ഹോട്ടലിൻ്റെ മുകൾ നിലയിൽ നിന്ന് ചാടിയ പെൺകുട്ടിക്ക് പരുക്ക്. മുക്കം കോഴിക്കോട് റോഡിൽ മാമ്പറ്റയിൽ പുതുതായി ആരംഭിച്ച സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്, പയ്യന്നൂർ സ്വദേശിനിയായ ജീവനക്കാരിയാണ് ആക്രമണം ചെറുക്കാനായി ഹോട്ടൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയത്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം.
ഹോട്ടൽ ഉടമ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ താഴോട്ട് ചാടി എന്നാൽ വിദ്യാഭ്യാസ ആശുപത്രിയിൽ വെച്ച് പോലീസിന് മൊഴി നൽകി. ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
നിലവിൽ അതിക്രമിച്ചു കടക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ഹോട്ടൽ ഉടമയടക്കം മൂന്നുപേർക്കെതിരെ മുക്കം പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. നിലവിൽ കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് റിപ്പോർട്ട്.
What's Your Reaction?