തട്ടുകടയിലെ സംഘർഷത്തിനിടെ പൊലീസ്കാരന് ദാരുണാന്ത്യം.

Feb 3, 2025 - 06:26
 0
തട്ടുകടയിലെ സംഘർഷത്തിനിടെ പൊലീസ്കാരന് ദാരുണാന്ത്യം.

കോട്ടയം ഏറ്റുമാനൂരിൽ തട്ടുകടയിലെ സംഘർഷത്തിനിടെ പൊലീസ്കാരന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യം പ്രസാദ്(44)ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഏറ്റുമാനൂരിൽ ഒരു തട്ടുകടയിൽ നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ് അക്രമം ഉണ്ടാക്കിയിരുന്നു. ഈ സമയത്ത് തട്ടുകടയിൽ എത്തിയ പോലീസുകാരൻ അക്രമം ചോദ്യം ചെയ്തു.

ഇതിനിടെ പ്രതി പോലീസുകാരനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ശ്യാം പ്രസാദ് കുഴഞ്ഞു വീ‍ഴുകയായിരുന്നു. നാട്ടുകാരെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമം ഉണ്ടാക്കിയ പ്രതി ജിബിൻ ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരാൾ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ റോഡ് സൈഡിൽ കണ്ട തർക്കം പരിഹരിക്കാൻ വേണ്ടിയാണ് ശ്യാം പ്രസാദ് വാഹനത്തിൽ നിന്ന് ഇറങ്ങിയത്. എന്നാൽ, സംസാരിക്കാൻ ശ്രമിച്ച പൊലീസുദ്യോഗസ്ഥനെ മർദ്ദിക്കുകയായിരുന്നു. നിലത്ത് വീണ ഉദ്യോഗസ്ഥനെ പ്രതി ചവിട്ടുകയും ചെയ്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow