ഖത്തർ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് 120 കണ്ടാമൃഗങ്ങളുടെ കൊമ്പുകളും, ആനക്കൊമ്പുകളും പിടികൂടി.

Feb 3, 2025 - 07:06
 0
ഖത്തർ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് 120 കണ്ടാമൃഗങ്ങളുടെ കൊമ്പുകളും, ആനക്കൊമ്പുകളും പിടികൂടി.

ദോഹ: ഖത്തർ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച യാത്രക്കാരനിൽ നിന്ന് കണ്ടാമൃഗത്തിന്റെ കൊമ്പുകളും, ആനക്കൊമ്പുകളും പിടിച്ചെടുത്തു.

45.29 കിലോഗ്രാം ഭാരമുള്ള 120 കണ്ടാമൃഗങ്ങളുടെ കൊമ്പുകളും, ആനക്കൊമ്പുകളുമാണ് പിടിച്ചെടുത്തത്. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെയാണ് കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow