ദേശീയപാതയിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞു; കൈവരിയിൽ തങ്ങി, വൻ ദുരന്തം ഒഴിവായി
കാഞ്ഞങ്ങാട്: ദേശീയപാതയിൽ പെരിയാട്ടടുക്കം മുനിക്കൽ വളവിന് സമീപം കണ്ടെയ്‌നർ ലോറി മറിഞ്ഞു. ലോറിയുടെ പിൻഭാഗം റോഡിലെ കൈവരിയിൽ തങ്ങി നിന്നതിനാൽ താഴേക്ക് പതിക്കാതെ വൻ ദുരന്തം ഒഴിവായി.
പോലീസ് കൺട്രോൾ റൂമിന് സമീപം കാസർകോട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം. ഇവിടെ ദേശീയപാതയ്ക്ക് ഏകദേശം പത്ത് മീറ്റർ ഉയരമുണ്ട്. കൈവരിയിൽ തങ്ങിനിന്നില്ലായിരുന്നെങ്കിൽ ലോറി താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് വലിയ അപകടത്തിന് ഇടയാകുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
What's Your Reaction?