മടിക്കൈയുടെ കബഡി കരുത്ത്; ഹോസ്ദുർഗ്ഗ് സബ് ജില്ലാ ടീമിൽ ആറ് പെൺ താരങ്ങൾ
മടിക്കൈ: ഹൊസ്ദുർഗ് സബ്ജില്ലാ കബഡി ടീമിലേക്ക് മടിക്കൈ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ആറ് വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പതാം ക്ലാസ് നികളായ ലയന യു.എസ്., നിരഞ്ജന ടി.വി., തീർത്ഥ ദിലീപ്, മകരശ്രീ, മകശിത, വൈഗ വിദ്യാർത്ഥി ടീമിൽ ഇടം നേടി. ഇതിൽ മകര ശ്രീയും, മകശിതയും സഹോദരിമാരാണ്.
കാൽപന്തുകളിയിലെ കേമൻമാരായ ഗ്രാമീണ എരിക്കുളത്തിൻ്റെ, കബഡി വേദിയിലെ മിന്നും താരങ്ങളാണ് തീർത്ഥ ദിലീപും, നിരഞ്ജന ടി.വിയും. കായികരംഗത്ത് നിരവധി താരങ്ങളെ വളർത്തിയെടുത്ത ചാളക്കടവ് സെവൻ സ്റ്റാറ്റിൻ്റെ പരിശീലന മികവിലൂടെയാണ് ലയന യു.എസ്., മകരശ്രീ, മകശിത എന്നിവർ ശ്രദ്ധേയരായത്. നാര റെഡ് സ്റ്റാറിൻ്റെ സംഭാവനയാണ് വൈഗ.
ജില്ലാ, സംസ്ഥാന ടീമുകളിൽ കളിക്കുന്ന നിരവധി താരങ്ങൾ ചാളക്കടവ് സെവൻ സ്റ്റാറിൻ്റെ കീഴിൽ മികവ് തെളിയിച്ചവരാണ്. ജില്ലാ ചാമ്പ്യൻമാരെ ഉൾപ്പെടെ നിരവധി മികച്ച കബഡി താരങ്ങളെ സൃഷ്ടിച്ച പരിശീലനകേന്ദ്രം കൂടിയാണ് സെവൻ സ്റ്റാർ ചാളക്കടവ്.
ചാളക്കടവ് സെവൻ സ്റ്റാർ ക്ലബ്ബിൻ്റെ സൂരജ് കെ.ടി., അതുൽ, അനു, അഖിൽ, വിഷ്ണു വിദ്യാർത്ഥിനികൾക്ക് പരിശീലനം നൽകി.
What's Your Reaction?