യുവാവിനെ കാണാതായതായി പരാതി

Sep 10, 2026 - 10:23
 0
യുവാവിനെ കാണാതായതായി പരാതി

പരപ്പ: ജോലിക്കാണെന്നും പറഞ്ഞ് വീട്ടിൽനിന്ന് പോയ യുവാവിനെ കാണാതായതായി പരാതി. പരപ്പ പന്നിയെറിഞ്ഞകൊല്ലിയിലെ കൊച്ചുപറമ്പിൽ കുര്യന്റെ മകൻ സോബിൻ കുര്യൻ (30) ആണ് കാണാതായത്.

എട്ടാം തീയതി രാവിലെ ജോലിക്കാണെന്നും പറഞ്ഞ് വീട്ടിൽനിന്ന് പോയ സോബിൻ പിന്നീട് തിരിച്ചെത്തിയിട്ടില്ല. ഭാര്യ സൗമ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow